Thursday, October 3, 2013

ചന്ദ്രന്പ്രായം കുറയും



ലണ്ടന്‍: ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രന് പറയുന്ന അത്ര പ്രായമില്ളെന്ന്. 456 കോടി വര്‍ഷം മുമ്പ് ഒരു അജ്ഞാത ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ പിറന്നതെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍, കഴിഞ്ഞദിവസം ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അമേരിക്കക്കാരനായ ജിയോകെമിസ്റ്റ് റിച്ചാഡ് കാള്‍സണ്‍ അവതരിപ്പിച്ച കണക്കനുസരിച്ച് ചന്ദ്രന് 100 ദശലക്ഷം വര്‍ഷമെങ്കിലും പ്രായം കുറയും. ചന്ദ്രനില്‍നിന്ന് ശേഖരിച്ച ശിലകള്‍ പരിശോധിച്ചാണ് ഇദ്ദേഹം ഈ നിഗമനത്തിലത്തെിയത്. ഭൂമിയുടെ പ്രായത്തിലേക്കും വെളിച്ചം വീശുന്നതാണ് പുതിയ കണ്ടത്തെല്‍.

1 comment: